fazil
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള അവാർഡുകൾ ആലുവ നഗരസഭ വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ വിതരണം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ആലുവ നഗരസഭ വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിമി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, പ്രിൻസിപ്പൽ സീമ കനകാംബരൻ, ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.