കോതമംഗലം: കീരംപാറ പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പുന്നേക്കാട് നാലുപേർക്ക് നായയുടെ കടിയേറ്റു. കാൽനടക്കാരാണ് ആക്രമണത്തിൽ പരിക്കേറ്റവർ.കീരംപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാർഡുകളിൽ കഴിഞ്ഞ ആറ് മാസമായി നായ​ശല്യം രൂക്ഷമാണന്ന് പ്രദേശ വാസികൾ പറയുന്നു. നിരവധി വളർത്തുമൃഗങ്ങൾക്കും നാ​യുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നായ്ക്ക് പേ വിഷബാധ ലക്ഷണമുണ്ടെന്ന് നാട്ടുകാർ പറ‍ഞ്ഞു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ വാക്സിൻ എടുത്തു.പുന്നേക്കാടിനു പുറമെ തൃക്കാരിയുരിലും തെരുവ് നായ ശല്യം രൂക്ഷമാണ്.തെരുവുനായ്​ക്കളെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.