മരട്: ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 90–ാം ചരമ വാർഷികം 3, 4 തീയതികളിൽ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലേന ദേവാലയത്തിൽ ആചരിക്കും. നേർച്ചസദ്യ ഇക്കുറിയും ഒഴിവാക്കി. ആശീർവദിച്ച നേർച്ചപ്പായസം ഇടവകാംഗങ്ങളുടെ വീടുകളിൽ സൗജന്യമായി എത്തിക്കും. പള്ളിയിൽ പ്രത്യേക കൗണ്ടറിലൂടെയും പായസം ലഭ്യമാക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് ചേലാട്ട് പറഞ്ഞു.
നാളെ രാവിലെ 6നും 7നും വൈകിട്ട് 5നും കുർബാന. 2ന് രാവിലെ 6നും 7നും വൈകിട്ട് 5നും കുർബാന. 3ന് വൈകിട്ട് 5.30ന് സെമിത്തേരി കപ്പേളയിൽ കുർബാന, തുടർന്ന് നേർച്ച പായസ വെഞ്ചരിപ്പ്. 4ന് രാവിലെ 9.30ന് നടക്കുന്ന കുർബാനയിൽ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. നവീകരിച്ച ദൈവദാസൻ ഫാ. ജോർജ് വാകയിൽമെമ്മോറിയൽ പാരിഷ് ഹാൾ ആശീർവാദവും ബിഷപ്പ് നിർവഹിക്കും.