കോതമംഗലം: കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കാനിരിക്കെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പൊലീസ്,റവന്യു ആരോഗ്യ വകുപ്പ് മേധാവികൾ, സ്കൂളിലെ പ്രധാന അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നു. കൊവിഡ് പശ്ചാത്തലത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുകയും മുൻ കരുതലിന് ആവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി.