കൊച്ചി: മുതിർന്ന പൗരൻമാർക്കായി എറണാകുളം ജനറൽ ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മുതിർന്ന പൗരൻമാർക്കായി നിർമ്മിക്കുന്ന പ്രത്യേക ബ്ളോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൈബി എം.എൽ.എ ആയിരുന്ന കാലയളവിൽ ആസ്തി വികസന ഫണ്ടിൽനിന്നനുവദിച്ച 1.98 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിക്കുന്നത്. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ജാഫർ മാലിക്, ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത, ആശുപത്രി വികസനസമിതി ഉപദേശകൻ ഡോ. ജുനൈദ് റഹ്മാൻ, ആർ.എം. ഒ ഡോ. ഷാബ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.