കൊച്ചി: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലുള്ള ഇടപ്പള്ളി സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എസ് സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ്, എം.സി.എ (എൻട്രൻസ് എഴുതാത്തവർക്കും), ബി.എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിൽ അഡ്മിഷൻ നേടാം. എസ്.സി,എസ്.ടി,ഒ.ഇ.സി വിഭാഗക്കാർക്ക് അർഹമായ ഫീസ് ആനുകൂല്യം ലഭിക്കും.