കൊച്ചി: സംസ്ഥാന പിന്നാക്ക സമുദായ വികസനവകുപ്പ് നടപ്പിലാക്കുന്ന ജോബ് ഗ്യാരണ്ടി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ മെക്കാനിക്കൽ (ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ) എന്നീ ട്രേഡുകളിൽ പാസായ ഒ.ബി.സി വിദ്യർത്ഥികൾക്ക് അപേക്ഷിക്കാം. എട്ട് മാസമാണ് പഠനകാലാവധി. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെൻഡ് ലഭിക്കും. എറണാകുളത്തും പാലക്കാടുമാണ് സെന്ററുകൾ. പരിശീലനത്തിനായുള്ള അഭിമുഖം നവംബർ അഞ്ചിന് എറണാകുളത്തും ആറിന് പാലക്കാടും നടത്തും. രജിസ്‌ട്രേഷനായി ഫോൺ : 9846019500, 04842390516.