കൊച്ചി : കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃതത്തിൽ ഇന്ന് എൻ.എസ്.എസ്. പതാകദിനാചരണം നടത്തും. കരയോഗം പ്രസിഡന്റ് മധു എടനാട്ട് ആചാര്യൻ പതാക ഉയർത്തും. സെക്രട്ടറി എൻ.പി. അനിൽകുമാർ സമുദായ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. കടവന്ത്ര ദേവീക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടത്തും. കലൂർ എൻ.എസ്.എസ് കരയോഗത്തിൽ രാവിലെ 10ന് വൈസ് പ്രസിഡന്റ് എം. സോമശേഖരൻ പതാക ഉയർത്തും.