നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് 18-ാം വാർഡിൽപ്പെട്ട അത്താണി തടിമില്ലിനു സമീപം പുത്തൻതോടിനരികിലൂടെ കുറുപ്പനെയം ഭാഗത്തേക്ക് വരുന്ന റോഡും പൊയ്ക്കാട്ടുശേരി തെക്കുംഭാഗവുമായി ബന്ധിപ്പിക്കുന്ന ഗോപുരം റോഡ് യാഥാർത്ഥ്യമാക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പൊയ്ക്കാട്ടുശേരി ബൂത്ത് കമ്മിറ്റി ഇന്ന് പ്രകടനവും യോഗവും സംഘടിപ്പിക്കും. വൈകിട്ട് 5.30ന് പൊയ്ക്കാട്ടുശേരി കാവ് കവലയിൽ നിന്നാരംഭിക്കുന്ന പ്രകടനം വെട്ടിയാട്ടുകുളം ക്ഷേത്രത്തിനു സമീപം സമാപിക്കും.