ആലുവ: അടിസ്ഥാനവർഗത്തിന്റെ മുന്നേറ്റം മുൻറുത്തിയുള്ള ക്ഷേമപദ്ധതികളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ. കൃഷ്ണൻ പറഞ്ഞു. കർഷക തൊഴിലാളികളുടെ മക്കൾക്ക് ജില്ലാ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തുകയായിരുന്നു അദ്ദേഹം. വി.എം. ശശി അദ്ധ്യക്ഷനായി. ഡയറക്ടർ കെ. ചന്ദ്രശേഖരൻ, കൊച്ചാപ്പു പുളിക്കൽ, പി.എൻ. സന്തോഷ്, കെ.പി. അശോകൻ, ഹുസൈൻ കുന്നുകര, ജി. വിജയൻ, ബാബു കൊല്ലംപറമ്പിൽ, എസ്. ആന്റണി, രാജു കൂട്ടാത്തുകുളം, കെ. കുഞ്ഞപ്പൻ, എക്‌സിക്യുട്ടീവ് ഓഫീസർ ഇൻ ചാർജ് ജെയ്‌സൺ.ടി. ജോൺ എന്നിവർ സംസാരിച്ചു. 170 പേർക്ക് പുരസ്‌കാരം വിതരണംചെയ്തു.