jose-k-mani

കൊച്ചി: ജോസ് കെ. മാണി രാജിവച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്‌ച ഹർജി പരിഗണിക്കും. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടത്തിയിട്ടും രാജ്യസഭാ സീറ്റിലേക്കുള്ള ഒഴിവു നികത്താൻ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ കമ്മിഷൻ തീരുമാനമെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം. തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒമ്പത് എം.എൽ.എമാർ ചേർന്ന് സ്പീക്കർക്ക് നിവേദനവും നൽകിയിരുന്നു.