കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷിതാക്കൾ നേതൃത്വം നൽകുന്ന തണൽ പരിവാർ സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രതിഭാസംഗമവും വിദ്യാമൃതം പുരസ്കാര സമർപ്പണവും ഇന്ന് രാവിലെ 10.30ന് പെരുമ്പാവൂർ വൈ.എം.സി.എ. ഹാളിൽ നടക്കും.കാർഗിൽ യുദ്ധപോരാളി കേണൽ എച്ച്. പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, പി.വി. ശ്രീനിജിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.