11
ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സി.പി.ഐ ജില്ലാ അസി: സെക്രട്ടറി കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്യുന്നു. ബൈജു തോട്ടാളി ,കെ.കെ സന്തോഷ് ബാബു, എ.പി.ഷാജി തുടങ്ങിയവർ സമീപം

തൃക്കാക്കര: ചിലവന്നൂർ - തൈക്കൂടം ബണ്ട് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കെ.എൻ. സുഗതൻ പറഞ്ഞു. സി.പി.ഐ വൈറ്റില ജനത ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിർമ്മാണം ജി.സി.ഡി.എക്ക് ചെയ്യാനായില്ലെങ്കിൽ പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബൈജു തോട്ടാളി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ്ബാബു, എ.പി .ഷാജി, സി.സി. സിദ്ധാർത്ഥൻ, പി.പി. ദിലീപ്, ടി.എ. ആന്റണി എന്നിവർ സംസാരിച്ചു.