കൊച്ചി: മുല്ലശേരി കനാൽ നവീകരണം മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന അടങ്കൽതുക. ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനും സി.എസ്.എം.എലും നവീകരണത്തിനാവശ്യമായ സാമ്പത്തികസഹായം നൽകും. മുല്ലശേരി കനാലിൽ താത്കാലികമായി നിർമ്മിക്കുന്ന കടകളും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും നീക്കംചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയുടെ കീഴിൽ നഗരത്തിലുള്ള വെള്ളപ്പൊക്കനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജലവിഭവവകുപ്പാണ്.