കൊച്ചി: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങൾക്ക് ഭാരിച്ച സാമ്പത്തികബാദ്ധ്യത ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ശുചീകരണം, നിർമ്മാണ പ്രവർത്തനങ്ങൾ, സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പ്രവേശനോത്സവം എന്നിവയ്ക്കായി വൻതുക ചെലവഴിക്കേണ്ടിവരുന്നതായി യോഗം അഭിപ്രായപ്പെട്ടു. സീനിയർ എക്‌സിക്യുട്ടീവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, സാബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.