തൃപ്പൂണിത്തുറ: ഇന്ധനവില വർദ്ധനവിനെതിരെ വി ഫോർ പീപ്പിൾ പ്രതിഷേധറാലി നടത്തും. ഡിസംബർ 5ന് എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന റാലിയുടെ മുന്നോടിയായി നടന്ന പ്രചാരണ പരിപാടി പേട്ട ഗാന്ധിസ്ക്വയറിൽ സനാതന പൈ ഉദ്ഘാടനം ചെയ്തു. ചീഫ് കൺട്രോളർ നിപുൺ ചെറിയാൻ, രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷൻ ബിജു ജോൺ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.