കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ വിഭാഗമായ മ്യൂസിക് ഫ്രണ്ട്സ് ഒരുക്കുന്ന ജനകീയ ഗാനോത്സവം കേരളപ്പിറവി ദിനമായ നാളെ വൈകിട്ട് 4.30ന് വായനശാല അങ്കണത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി. ഗോപിനാഥൻ നായർ പങ്കെടുക്കും.