photo
മുൻ മന്ത്രി എസ്. ശർമ്മയെ വൈപ്പിൻ പ്രസ് ക്ലബ് ഭാരവാഹികൾ ആദരിക്കുന്നു

വൈപ്പിൻ: മുൻ മന്ത്രി എസ്. ശർമ്മയെ വൈപ്പിൻ പ്രസ് ക്ലബ് ആദരിച്ചു. വൈപ്പിൻകരയിൽ ഒരുകാലത്ത് അതിരൂക്ഷമായിരുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയതും വൈപ്പിനിൽ ഗവ. കോളേജ് സ്ഥാപിച്ചതും വൈപ്പിൻ മുനമ്പം റോഡ് ഞാറക്കൽവരെ മാതൃകാ റോഡാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ശർമ്മ എം. എൽ. എ ആയിരിക്കുമ്പോഴാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ശർമ്മയുടെ വികസന പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് പ്രസ് ക്ലബ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബി. രാജീവ്, പി. ജി. ലാലൻ, കെ. ബി. സുരേഷ് ബാബു, പി. എം. സിദ്ധിക്ക് എന്നിവർ പ്രസംഗിച്ചു.