മൂവാറ്റുപുഴ: ആദ്യകാല സി.പി.എം നേതാവും മൂവാറ്റുപുഴ നഗരസഭാ കൗൺസിലറും അദ്ധ്യാപകനുമായിരുന്ന പി.കെ.കേശവൻമാസ്റ്ററുടെ അനുസ്മരണം രണ്ടാർ ഡി.വൈ.എഫ്.ഐ സ്റ്റഡി സെന്ററിൽ ചേർന്നു.അനുസ്മരണ സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി .എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിനു മോൻ മണിയംകുളം അദ്ധ്യക്ഷത വഹിച്ചു .സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, .പി.ആർ .ശിവശങ്കരൻ, സി . എം. സീതി, എൻ.കെ .രാജൻ, അനീഷ് ചന്ദ്രൻ ,കെ.മോഹനൻ, സി.എസ്.നിസാർ എന്നിവർ സംസാരിച്ചു.