വൈപ്പിൻ: ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ നവംബർ 16മുതൽ ഡിസംബർ26 വരെ മണ്ഡലം ചിറപ്പ് ഉത്സവം നടത്തും. ചിറപ്പ് നടത്തിപ്പ് ആലോചനായോഗത്തിൽ എസ്. എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖാ പ്രസിഡന്റ് ബേബി നടേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ. എസ്. മുരളി, കെ. ആർ. മോഹനൻ, അമ്മിണി നടേശൻ എന്നിവർ സംസാരിച്ചു. ചിറപ്പ് കമ്മിറ്റി ഭാരവാഹികളായി ക്ഷേമാവതി ഗോപി (പ്രസിഡന്റ്), പ്രീത ഗിരികുമാർ( സെക്രട്ടറി), രേഖ പ്രവീഷ്, സി. കെ. ഗോർക്കി, പ്രസ പ്രദീപ്, സരിത സതീഷ്, അജിത ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.