bank
മൂവാറ്റുപുഴ ഗവൺമെന്റ് സെർവന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് നൽകുന്ന കാഷ് അവാർഡിന്റേയും ട്രോഫിയുടേയും വിതരണോദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവൺമെന്റ് സെർവന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർബോർഡ് മെമ്പർമാരായ എം. എം.കുഞ്ഞുമൈതീൻ, കെ.കെ. പുഷ്പ, എം.എ. വിജയൻ, സംഘം സെക്രട്ടറി.വി.കെ വിജയൻ എന്നിവർ സംസാരിച്ചു. സംഘം പ്രവർത്തന പരിധിയിലുള്ള അംഗങ്ങളുടെ 49 കുട്ടികളാണ് ഫുൾ എപ്ലസ് കരസ്ഥമാക്കിയത്. എല്ലാവർക്കും കാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചു.