കാലടി: കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരായ ലെനിൻ,രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷൻ സന്നദ്ധ സേനാംഗങ്ങളുടെ സഹകരണത്തോടെ ചെങ്ങൽ സെന്റ് ജോസഫ്,സെന്റ് സെബാസ്റ്റ്യൻ ബോയ്സ് , സെന്റ് മേരിസ് എൽ.പി.സ്കൂൾ,സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് സ്കൂൾ,യൂണിയൻ സ്കൂളുകൾ വിദ്യാരംഭത്തിന് മുൻപ് അണുനശീകരണം നടത്തി. ഫാ.ജോൺ പുതുവ ഉദ്ഘാടനം ചെയ്തു.സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബി ശശിധരൻ അദ്ധ്യക്ഷനായി.വാർഡ് മെമ്പർ കെ.വി പോളച്ചൻ,ബ്ലോക്ക് മെമ്പർ ആൻസി ജിജോ,സ്കൂൾ ഹെഡ്മിസ്ട്രസ് സി.പ്രിമ,പി.ടി.എ. പ്രസിഡന്റ് ഡേവിസ് അയി നാടൻ, മദർ പി.ടി.എ.ഷഹർ, എ.എ. ഗോപി , സജിത ലാൽ , റോബർട്ട്, അമ്മിണി ജോസ് എന്നിവർ പങ്കെടുത്തു. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങൾ കണ്ടെത്താനും വേണ്ടി, മെഡിക്കൽ കാമ്പുകൾ സംഘടിപ്പിക്കാൻ കാഞ്ഞൂർ സഹകരണ ബാങ്ക് തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബി. ശശിധരൻ അറിയിച്ചു. വിധവകളുടെ പുനരധിവാസം നടപ്പിലാക്കും. സംസ്ഥാനത്താദ്യമായി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റും ഉടൻ പ്രവർത്തനം ആരംഭിക്കും.