k-p
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതിപ്രയാണം

കുറുപ്പംപടി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതിപ്രയാണവും അനുസ്മരണ സമ്മേളനവും അരി വിതരണവും നടത്തി.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.പി.വർഗീസ്അദ്ധ്യക്ഷത വഹിച്ചു. ജോതി പ്രയാണ ദീപശിഖ കെ.പി.സി.സി അംഗം ഒ.ദേവസ്സി കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ് ,പി.പി. അവറാച്ചൻ, ജോയി പൂണേലിൽ, റെജി ഇട്ടൂപ്പ്, എൻ.എം .സലിം , കെ.വി.ജയ്സൺ, ജോബി മാത്യു , എൽദോ ചെറിയാൻ, ബിനോയ് ചെമ്പകശ്ശേരി, മോളി തോമസ് ,ഷൈമി വർഗീസ്, രാജൻ വർഗീസ് ,എ.റ്റി. അജിത് കുമാർ ,സജി പടയാട്ടിൽ, കെ.ജെ. മാത്യു,പി.പി.ശിവരാജൻ, മിനിബാബു എന്നിവർ പ്രസംഗിച്ചു.