ആലുവ: കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 37ാം ചരമവാർഷികം ആചരിച്ചു. പുഷ്പർച്ചനയും അനുസ്മരണ സമ്മേളനവും കളമശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വി.ജി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ 10,21ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മൈനോരിറ്റി സെൽ ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ആലുവ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സാബു പരിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് മേഖല ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ്പാർച്ചനയും ആലുവ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എ.മുജീബ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.ഐ. സലിം അദ്ധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണം മുൻസിപ്പൽ ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ചാരിറ്റി കെയർ കുഴിവേലിപ്പടി വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്ദിരാ അനുസ്മരണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എ.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. 101 നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ബാഗ് വിതരണം നൽകി.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വദിനം കോൺഗ്രസ് എയർപോർട്ട് 11ാം വാർഡ് കമ്മിറ്റി ആവണംകോട്ട് ആചരിച്ചു. അനുസ്മരണം, പുഷ്പാർച്ചന എന്ന പരിപാടികൾ നടത്തി. വാർഡ് പ്രസിഡന്റ് റിജോ പുതുവ അദ്ധ്യക്ഷത വഹിച്ചു.