കോതമംഗലം: മാമലക്കണ്ടത്ത് സ്വകാര്യ വ്യക്‌തിയുടെ റബ്ബർ തോട്ടത്തിനു സമീപം കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം ചാമപ്പാറയിൽ നിന്ന് രണ്ട് കീലോമീറ്റർ അകലെയുള്ള പുരയിടത്തിൽ വൈദ്യുതി വേലിക്കു സമീപം ഇന്നലെ പുലർച്ചെയാണ് ജഡം കണ്ടത്. ആനക്കൂട്ടം കുത്തിമറിച്ചിട്ട മരം ഇലക്ട്രിക്ക് പോസ്റ്റിൽ വീണതിനെ തുടർന്നുണ്ടായ വൈദ്യുതി പ്രവാഹത്തിലാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്ന് കരുതുന്നു. കുടിയേറ്റ ആദിവാസി ഗ്രാമമായ മാമലക്കണ്ടത്ത് കാട്ടാന ശല്യം പതിവാണ്.