1

തൃക്കാക്കര: ഹോട്ടൽ ഉടമയെ ആക്രമിച്ച സംഭവത്തിൽ വിഷ്ണു ശിവദാസ് (26), അബിൻ ബെൻസൻസ് ആന്റണി( 22) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന തുഷാര, ഭർത്താവ് അജിത്ത് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി.

കാക്കനാട് ഇൻഫോപാർക്കിന് സമീപം മാപ്രാണത്ത് ചിൽസേ ഫുഡ് സ്‌പോട്ടിൽ പാനിപുരി സ്റ്റാൾ പൊളിച്ചുനീക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് തുഷാരയും സംഘവും നകുലനെയും സുഹൃത്ത് ബിനോജ് ജോർജിനെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോജ് ജോർജ് ഇപ്പോഴും ചികിത്സയിലാണ്.

തുഷാരക്കും കൂട്ടാളികൾക്കുമെതിരെ ഇൻഫോപാർക്ക് പൊലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

തുഷാരയുടെ കടയുടെ മുന്നിൽ നോൺ ഹലാൽ ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തുഷാര അജിത് കല്ലായിൽ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിന് പുതിയ കേസെടുത്തു. സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ കടത്തിക്കൊണ്ടുപോയതും തുഷാരയും സംഘവുമാണെന്ന് പൊലീസ് പറഞ്ഞു.