നേര്യമംഗലം: കവളങ്ങാട് പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിൽ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നേര്യമംഗലത്ത് നടത്തി. സംഘം ഒാഫീസ് അങ്കണത്തിൽ നടന്ന പരിപാടി വാർഡ് മെമ്പർ സൗമ്യ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ സംഘം പ്രസിഡന്റ് സി പ്രകാശ് സംസാരിച്ചു. പന്തൽ ആൻഡ് ഡെക്കറേഷന്റെ ഉദ്ഘാടനം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു.പെരിയാർ നൈറ്റീസ് ആൻഡ് ഗാർമെന്റസ് കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. കെ.ശിവൻ ഉദ്ഘാടനം ചെയ്തു.പെരിയാർ ചിപ്സ് ആൻഡ് സ്നാക്സ് യൂണീറ്റിന്റെ ഉദ്ഘാടനം യൂണിറ്റ് ഇൻസ്പെക്ടർ പി. ആർ പ്രവീൺ നിർവ്വഹിച്ചു. സംഘം ഭരണ സമതി അംഗം സുരേഷ് കുമാർ സംസാരിച്ചു.നിരവധി പേർക്ക് തൊഴിൽ അവസരം ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് മൂന്ന് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.