fg

കൊച്ചി: സ്‌മാർട്ട് ഫോൺ റിപ്പയറിംഗ് ക്ലാസുകൾ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്ന ബ്രിട്‌കോ ആൻഡ് ബ്രിഡ്‌കോ കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ കെ.ജി.സി.ഇ അംഗീകാരമുള്ള ബ്രിട്‌കോ ആൻഡ് ബ്രിഡ്‌കോ കേന്ദ്രസർക്കാരിന്റെ ടെലികോം സെക്ടർ സ്‌കിൽ കൗൺസിലിന്റെ പങ്കാളിയാണ്.

ഫോൺ അറ്റകുറ്റപ്പണി ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ സ്മാർട്ടായും ഓൺലൈനായും പഠിക്കാമെന്നതാണ് ക്ളാസ്റൂമിന്റെ മെച്ചമെന്ന് മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന അറിയിച്ചു. നാലുമാസം കൊണ്ട് സ്‌മാർട്‌ഫോൺ റിപ്പയറിംഗ് പരിശീലനം സാദ്ധ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി.