പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മുന്നൊരക്കം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഓൺലൈനിൽ നടത്തിയ ക്ലാസ് കൊടുവഴങ്ങ എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ട്രൈനറും സോഷ്യൽ വർക്കറുമായ ജോബി തോമസ് വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, ബാലവേദി സെക്രട്ടറി പി.യു. ദേവികൃഷ്ണ എന്നിവർ സംസാരിച്ചു.