പറവൂർ: കേന്ദ്ര സർക്കാരിന്റെ മത്സ്യതൊഴിലാളി ദ്രോഹനയങ്ങൾ തിരുത്തുക, ഇന്ധന വിലവർദ്ധന പിൻവലിക്കുക, ഇൻഷ്വറൻസ് സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളി യൂണിയൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാല്യങ്കര പാലത്തിന് സമീപം ധർണ നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ബി. ബിജി അദ്ധ്യക്ഷത വഹിച്ചു. കെ.എം. അംബ്രോസ്, പി.ഡി. രാജീവ്, എ.എ. പ്രതാപൻ, പി.ബി. ബാലാനന്ദൻ എന്നിവർ സംസാരിച്ചു.