കോലഞ്ചേരി: ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി കോലഞ്ചേരി ബൈപാസ് നിർമ്മിക്കണമന്ന് സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മനക്കകടവ് നെല്ലാട് റോഡിന്റെ പുനർനിർമ്മാണം അടിയന്തരമായി നടത്തുക, കറുകപ്പിളളി കോരംകടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുക, പൂതൃക്ക രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തമ്മാനിമറ്റം തൂക്കുപാലം പുനർ നിർമ്മിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. അഡ്വ. കെ.എസ്.അരുൺകുമാർ പ്രമേയവും, എൻ.എസ്.സജീവൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി, ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറിയായി നിലവിലുണ്ടായിരുന്ന സെക്രട്ടറി സി.കെ. വർഗീസിനേയും 21 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. എം.പി. വർഗീസ്, കെ.കെ. ഏലിയാസ്, എം.എൻ. മോഹനൻ, വി.കെ. അയ്യപ്പൻ, എൻ.എസ്. സജീവൻ, എം.കെ. മനോജ്, ജിൻസ് ടി. മുസ്തഫ, അഡ്വ. ഷിജി ശിവജി, എൻ.എം. അബ്ദുൾ കരിം, സി.പി. ഗോപാലകൃഷ്ണൻ, എൻ.വി. കൃഷ്ണൻകുട്ടി, എ.ആർ. രാജേഷും പുതുമുഖങ്ങളായ എൻ. കെ. ജോർജ്, എൻ.ജി. സുജിത്കുമാർ, എൻ.വി. വാസു, പി.ടി. അജിത്, കെ. സനൽകുമാർ, കെ.എ. ജോസ്, വി.കെ. അജിതൻ നായർ, ടി.എ. അബ്ദുൾസമദ് എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ. ബി.ജയൻ, പി.പി. ബേബി, എം.ഹർഷൻ, കെ.എൻ. ശശിധരൻ തുടങ്ങിയവരെയാണ് ഒഴിവാക്കിയത്.