കിഴക്കമ്പലം: പള്ളിക്കര മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ തുലാം 20 വലിയ പെരുന്നാളിന് കൊടിയേറി. വികാരി ഫാ. മത്തായി ഇടപ്പാറ കൊടിഉയർത്തി. പീറ്റർ ഇല്ലിമൂട്ടിൽ കൊറെപ്പിസ്‌ക്കോപ്പ, ഫാ.തോമസ് എം.പോൾ; ഫാ. ഗ്രിഗറി വർഗീസ്, ഏലിയാസ് പി. ജോർജ്, പി.കെ ജോൺ,പി.വി.ഏലിയാസ്,എം.കെ. വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ 6.30 ന് കുർബാന തുടർന്ന് അഞ്ചേകാലും കോപ്പും നൽകുന്ന ചടങ്ങ്, വൈകീട്ട് കിഴക്കേ മോറക്കാല മാർ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയിലേക്ക് വാഹനത്തിൽ പ്രദക്ഷിണം നടത്തും. നാളെ രാവിലെ 6.30 ന് കുർബാന 8.30 ന് ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനി കുർബാന അർപ്പിക്കും തുടർന്ന് നെയ്യപ്പനേർച്ച.