sivanandan
കോൺഗ്രസ് കുന്നത്തേരി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക അനുസ്മരണം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോൺഗ്രസ് കുന്നത്തേരി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷെജീർ ബക്കർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ സുഹാസ് തച്ചവള്ളത്ത്, റിസ്‌വാൻ സലിം, അജ്ഫർ ജമാൽ എന്നിവർ സംസാരിച്ചു.