nss
എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പതാക ദിനാചരണം

ആലുവ: എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ പതാക ദിനം ആചരിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആർ.പണിക്കർ നേതൃത്വം നൽകി. സെക്രട്ടറി പി.എസ്.വിശ്വംഭരൻ, ഇൻസ്‌പെക്ടർ സി. ഗോപികൃഷ്ണൻ, പ്രതിനിധി സഭാംഗം കെ.ജയ, മുനിസിപ്പൽ കൗൺസിലർ കെ. ജയകുമാർ, വി.മനോജ്, എസ്.എം.വിനോദ്, ജെ.ഹരികുമാർ, ജി.ശ്രീകുമാർ, പി.രമേശ്, സി. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.