ആലുവ: ബി.ജെ.പി - സേവാഭാരതി പ്രവർത്തകർ നഗരത്തിലെ സ്കൂളുകൾ ശുചീകരിച്ചു. സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് എൽ.പി സ്‌കൂൾ, ഗവ.എൽ.പി സ്‌കൂൾ, വിദ്യാധിരാജ വിദ്യാഭവൻ സ്കൂളുകൾ എന്നിവയാണ് അണുവിമുക്തമാക്കിയത്. നഗരസഭ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, എൻ.ശ്രീകാന്ത്, ഇന്ദിര ദേവി, ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ.സതീഷ് കുമാർ, മണ്ഡലം ട്രഷറർ അപ്പു മണ്ണച്ചേരി, വൈസ് പ്രസിഡന്റ് പദ്മകുമാർ, സേവാഭാരതി സെക്രട്ടറി വിഷ്ണു, മുരളി ഉളിയന്നൂർ, കണ്ണൻ ദേശം, ദയാൽ ഉളിയന്നൂർ എന്നിവർ നേതൃത്വം നൽകി.