കൊച്ചി: 3426-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിന്റെയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഡോ.പല്പു അനുസ്മരണവും പ്രമുഖ ആരോഗ്യ വിദഗ്ദ്ധരെ ആദരിക്കലും നാളെ വൈകിട്ട് 3.30ന് കലൂർ ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് ഉദ്ഘാടനം ചെയ്യും. കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും.