sndp-pachalam
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രസിഡന്റ് അഡ്വ. പി.കെ.സീമന്തിനിക്ക് ആദ്യകാർഡ് നല്കി ശാഖ സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. സതീഷ് കുമാർ, എൻ.എസ്. ഷിബു എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.കെ.സീമന്തിനിക്ക് ആദ്യ കാർഡ് നല്കി ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. സതീഷ് കുമാർ, എൻ.എസ്. ഷിബു, കെ.പി.ഷിജു, കെ.എ. ദിവാകരൻ, എം.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു. ശാഖയിലെ എല്ലാ സ്ഥിരാംഗങ്ങൾക്കും കുടുംബയൂണിറ്റ് കൺവീനർമാർ മുഖേന കാർഡ് വിതരണം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.