കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ മാത്തൂർ ശാഖ യൂത്ത് മൂവ്മെന്റ് പുന:സംഘടിപ്പിച്ചു. കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ഷൈൻകുമാർ യോഗം ഉത്ഘാടനം ചെയ്തു. കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, ശാഖ സെക്രട്ടറി മുരളീധരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി സിബിൻ എന്നിവർ സംസാരിച്ചു.