accident-
ഓണക്കൂർ ലക്ഷം വീട് ഭാഗത്ത്‌ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാർ

പിറവം: ഓണക്കൂർ ലക്ഷം വീട് ഭാഗത്ത്‌ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പറമ്പിലേക്ക് തെറിച്ചുവീണു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാറോടിച്ചിരുന്ന കക്കാട് സ്വദേശി ജിത്തു (38) സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളെ തൊട്ട് പിന്നാലെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.