പെരുമ്പാവൂർ: സി.പി.എം ഏരിയ സമ്മേളനം ഇന്നും നാളെയും സീമ ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. സി.എം. ദിനേശ് മണി, കെ.ചന്ദ്രൻ പിള്ള , ടി.കെ. മോഹനൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. എസ്. സതീഷ്, എം. സ്വരാജ്, അഡ്വ. സി.എസ്. സുജാത, പ്രൊഫ. എൻ രമാകാന്തൻ എന്നിവർ പ്രഭാഷണം നടത്തി. വയലാർ അനുസ്മരണ പ്രഭാഷണം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഏരിയ സെക്രട്ടറി പി.ആർ. മുരളിധരൻ അറിയിച്ചു.