മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്ത് നടത്തുന്ന.ജനകീയ ഹോട്ടൽ നിർമ്മാണത്തെക്കുറിച്ച് അന്വേഷിക്കുക, ഹോട്ടൽ ടൗണിൽ തന്നെ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. പള്ളിത്താഴത്ത് നടന്ന ധർണ ഏരിയാ കമ്മിറ്റിയംഗം സി.കെ റെജി ഉദ്ഘാടനം ചെയ്തു. ലിജോ ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ഷേർളി വർഗ്ഗീസ്, പി.ടി രമേശൻ, കെ.എ ജോഷി, ലതിക അനിൽ എന്നിവർ സംസാരിച്ചു.