pic
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിന് മുന്നിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികൾ പ്ലക്കാർഡ് കയ്യിൽ കരുതി നിൽക്കുന്നു

കോതമംഗലം: ഇടമലയാർ ആദിവാസി സ്കൂളിൽ ഇന്ന് പ്രവേശനോത്സവം നടത്താൻ തീരുമാനം. അറാക്കാപ്പി​ൽ നി​ന്ന് പലായനം ചെയ്തെത്തി​യ ആദി​വാസി​ കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റൽ ഒഴി​യാത്തതി​നാൽ സ്കൂൾ തുറക്കി​ല്ലെന്ന് കേരളകൗമുദി റി​പ്പോർട്ട് ചെയ്തി​രുന്നു. ഇതേ തുടർന്നാണ് താൽക്കാലി​കമായി​ പ്രവേശനോത്സവം നടത്താൻ ഇന്നലെ തീരുമാനി​ച്ചത്. ആദിവാസി ഊരുകളിൽ നിന്ന് താൽക്കാലികമായി കുട്ടികളെ ജീപ്പിൽ രാവിലെ എത്തിച്ച് ഉച്ചയ്ക്ക് തിരിച്ചുകൊണ്ടുപോകാനാണ് തീരുമാനം.

കുട്ടമ്പുഴയി​ലെ അഞ്ച് ആദി​വാസി​ കു‌ടി​കളി​ൽ നി​ന്നുള്ള 46 കുട്ടി​കളാണ് ഇടമലയാർ സ്കൂളി​ലെ വി​ദ്യാർത്ഥി​കൾ.

അറാക്കാപ്പിലെ കുട്ടികളുടെ

പഠനത്തിൽ അനിശ്ചിതത്വം

ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന സമരക്കാരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അനിശ്ചിതത്വം. തങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതു വരെ കുട്ടികളെ പഠിപ്പിക്കേണ്ടെന്നാണ് എല്ലാ കുടുംബങ്ങളുടെയും തീരുമാനം.

11 കുട്ടികളാണ് വെറ്റിലപ്പാറ, മലക്കപ്പാറ, ചാലക്കുടി എന്നിവിടങ്ങളിലെ ട്രൈബൽ സ്കൂളുകളിൽ ഹോസ്റ്റലി​ൽ നി​ന്ന് പഠിക്കുന്നത്.