വൈപ്പിൻ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷി വാർഷിക ദിനത്തിൽ പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.സോളി രാജിന്റെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണ പദയാത്ര നടത്തി. ഗൗരീശ്വര ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിച്ച പദയാത്ര മുനമ്പം സന്തോഷ്,എം.ജെ.ടോമി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പദയാത്ര ചെറായി കോവിലകത്തും കടവിൽ സമാപിച്ചു. സമാപന സമ്മേളനം ദീപക്‌ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.