മുളന്തുരുത്തി: കാഞ്ഞിരമറ്റം മില്ലുങ്കൽ പ്രവർത്തിക്കുന്ന എൽദോസ് ബേക്കറിയിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായി. പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെയും കടയുടമയെയും വിളിച്ച് വിവരം അറിയിച്ചത്. മുളന്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ കൊണ്ട് തീയണച്ചുവെങ്കിലും ബേക്കറി സാധനങ്ങൾ കത്തിനശിച്ചിരുന്നു.