ആലുവ: പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരം ആലുവയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം എം.എം. ജേക്കബ്, എ.ഡി.എസ്.പി കെ. ലാൽജി, ഡിവൈ.എസ്.പി ശിവൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
അഞ്ച് സബ്ഡിവിഷൻ ടീമുകളും ഡി.എച്ച് ക്യു ടീമും മത്സരത്തിൽ പങ്കെടുക്കുന്നു. ആദ്യദിവസം നടന്ന മത്സരങ്ങളിൽ എസ്.പി കാർത്തിക്ക് നയിക്കുന്ന ഡി.എച്ച് ക്യു ടീം അഞ്ച് ഗോളുകൾക്ക് പുത്തൻകുരിശ് സബ് ഡിവിഷനേയും മുനമ്പം ഏകപക്ഷീയമായ ഒരു ഗോളിന് ആലുവയേയും പരാജയപ്പെടുത്തി.