photo
മുനമ്പം മർച്ചന്റ്‌സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുനമ്പം മർച്ചന്റ്‌സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണവും മരണാനന്തര സഹായ വിതരണവും എൻഡോവ്‌മെന്റ് ധനസഹായ വിതരണവും പെൻഷൻകാർഡ് വിതരണവും നടത്തി. അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.ജെ.ഫ്രാൻസിസ്, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ.റിയാസ്, ട്രഷറർ അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ, ജിമ്മി ചക്ക്യാത്ത്, സംസ്ഥാന കൗൺസിൽ അംഗം പോൾ.ജെ.മാമ്പിള്ളി, മേഖല സെക്രട്ടറി വി.കെ.ജോയി, ട്രഷറർ എ.എ.മാത്തൻ, എം.ജെ.പോൾസൺ എന്നിവർ പ്രസംഗിച്ചു.