tm-jacob
മുൻ മന്ത്രി ടി.എം ജേക്കബിന്റെ പത്താം ചരമവാർഷിക അനുസ്മരണ സമ്മേളനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും വലിയ മുന്നണിയായി യു.ഡി.എഫിനെ വളർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ടി.എം.ജേക്കബിന്റെ 10ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ചർച്ചകളിലൂടെ ചെറുതും വലുതുമായ എല്ലാ കക്ഷികളെയും ചേർത്തുപിടിച്ചാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. സർക്കാരിനെ ചീത്തവിളിക്കുക എന്നതല്ല, ജനങ്ങളുടെ ഇടയിൽ വിശ്വാസം ഉണ്ടാക്കുകയെന്നതാണ് യു.ഡി.എഫ്. ലക്ഷ്യം. പ്രതിപക്ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് പ്ലസ്ടു സീറ്റ് വർദ്ധിപ്പിച്ചത്. ടി.എം.ജേക്കബിന്റെ അറിവ് നിയമസഭാ സാമാജികർക്കും നിയമവിദ്യാർത്ഥികൾക്കും എന്നും ഒരു വിസ്മയമായിരുന്നു എന്നും വി.ഡി.സതീശൻ അനുസ്മരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളകോൺഗ്രസ് (ജേക്കബ്) ആവിഷ്കരിച്ച സഹായപദ്ധതികളുടെ വിതരണം അനൂപ് ജേക്കബ് എം.എൽ.എ.നിർവ്വഹിച്ചു. കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി.സി.പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബാബു വലിയവീടൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ ഗിരിജൻ, രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടകോണം സുരേഷ്, സംസ്ഥാന ട്രഷർ വൽസൺ അത്തിക്കൽ, ജില്ലാ പ്രസിഡന്റ് ഇ.എം.മൈക്കിൾ, വാസു കരാട്ട് എന്നിവർ സംസാരിച്ചു.