മൂവാറ്റുപുഴ: സർക്കാരിന്റെ തിരികെ സ്‌കൂളിലേക്ക് പരിപാടിയുടെ ഭാഗമായി മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മാത്യു കുഴൽ നാടൻ എം.എൽ.എ ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, സാബു ജോൺ , സ്‌കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, മദർ പി.ടി.എ ചെയർപേഴ്‌സൺ സിനിജ സനിൽ, ജിക്കു താണിവീടൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.