magnite

കൊച്ചി: നിസാൻ വിപണിയിലെത്തിച്ച 5-സീറ്റർ എസ്.യു.വിയായ മാഗ്‌നൈറ്റിന്റെ വില്പന 60,000 യൂണിറ്റുകൾ കടന്നു. 25 ശതമാനം ബുക്കിംഗുകളും നടന്നത് നിസാൻ ഷോപ്പ് അറ്റ് ഹോം സൗകര്യം വഴിയാണ്. ഉപഭോക്താക്കൾക്കായി ഷോപ്പ് അറ്റ് ഹോം ഡിജിറ്റൽ പ്ളാറ്റ്‌ഫോമിന്റെ ഭാഗമായി വിർച്വൽ സെയിൽസ് അഡ്വൈസറെയും നിസാൻ നിയോഗിച്ചിട്ടുണ്ട്.

മാഗ്‌നൈറ്റിനെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ, ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങൾ, നിർദേശങ്ങൾ, ഫിനാൻസിംഗ്, എക്‌സ്‌ചേഞ്ച് വില, ടെസ്‌റ്റ് ഡ്രൈവ്, ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഈ പ്ളാറ്റ്‌ഫോമിൽ ലഭിക്കും. ഉപഭോക്താവ് വാഹനം വാങ്ങുന്നത് വരെയുള്ള എൻഡ് -ടു- എൻഡ് സേവനങ്ങളാണ് ലഭ്യമാക്കുന്നത്.