kalyan

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സ് മുംബയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. മാട്ടുംഗ ഈസ്‌റ്റിലെ ഭണ്ഡാർകർ റോഡ്, ലോവർ പറേലിലെ ഹൈസ്‌ട്രീറ്റ് ഫീനിക്‌സ് എന്നിവിടങ്ങളിലാണ് ഷോറൂമുകൾ. കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്‌തു.

എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, ബ്രാൻഡ് അംബാസഡർമാരായ പൂജ സാവന്ത്, കിഞ്ജാൽ രാജ്‌പ്രിയ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ സംബന്ധിച്ചു. മുംബയിൽ ഇതോടെ കല്യാണിന് ഏഴ് ഷോറൂമുകളായി.